അമിത വേഗതയിലെത്തിയ ബസ് സൈക്കിളിലിടിച്ച് വിദ്യാർഥിക്ക് പരിക്ക്; ബസ് തല്ലിപ്പൊളിച്ച് നാട്ടുകാർ

ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ആവേ മരിയ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്

Update: 2023-10-22 07:49 GMT
A student was injured after being hit by a speeding bus in kannur
AddThis Website Tools
Advertising

കണ്ണൂർ: തളിപ്പറമ്പിൽ സൈക്കിളിൽ ബസിടിച്ച് വിദ്യാർഥിക്ക് പരിക്ക്. തൃച്ചംബരം യുപി സ്കൂൾ വിദ്യാർത്ഥി ബിലാലിനാണ് പരിക്കേറ്റത്. പ്രകോപിതരായ നാട്ടുകാർ സ്വകാര്യ ബസ് അടിച്ചു തകർത്തു.

തളിപ്പറമ്പ് കപ്പാലത്ത് രാവിലെ 10.15 ഓടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിൽ എത്തിയ ബസ് മന്ന ഭാഗത്തേക്ക് സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Full View

അപകടത്തിൽ പരിക്കേറ്റ  ബിലാലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് കപ്പാലം പെട്രോൾ പമ്പിന് സമീപത്ത് വച്ച് എതിർ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറി കടന്ന് കുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News