തൃശൂരിൽ യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; അക്രമിയെ പിടികൂടി നാട്ടുകാർ
കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റികക്കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു
Update: 2023-04-02 10:36 GMT
തൃശൂർ. കുന്നത്തങ്ങാടിയിൽ കടയുടമയായ വനിതയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നത്തങ്ങാടിയിൽ തുണിക്കടയിൽ കയറി വനിതയായ കടയുടമയെ ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ അരിമ്പൂർ സ്വദേശി രമയെ(53) തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെന്ന സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.
ആക്രമത്തിന്റെ പ്രകോപനം എന്താണെന്ന് വ്യക്തമല്ല. രമ ഒറ്റയ്ക്കുള്ള സമയത്താണ് ഇയാൾ കടയിലേക്ക് കയറി ആക്രമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രമയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.