'ഡി.വൈ.എഫ്.ഐക്കുറിച്ച് രമേശ് ചെന്നിത്തലയുടെ നല്ല വാക്കുകൾക്ക് നന്ദി, യൂത്ത് കോൺഗ്രസിനും സാധിക്കട്ടെ'; എ.എ റഹീം

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം

Update: 2023-05-03 07:30 GMT
Editor : Lissy P | By : Web Desk
Advertising

കാസർകോട്: യൂത്ത് കോൺഗ്രസ് വേദിയിൽ ഡി.വൈ.എഫ്.ഐയെ പുകഴ്ത്തി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് നാട്ടിൽ സജീവമായി ഇടപെട്ടത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാക്കണമെന്നുമായിരുന്നു യൂത്ത് കോൺഗ്രസിനോടുള്ള ചെന്നിത്തലയുടെ നിർദേശം.

ചെന്നിത്തലയുടെപ്രസംഗത്തിന് നന്ദിപറഞ്ഞ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാപ്രസിഡന്റ് എ.എ റഹീം രംഗത്തെത്തി.ചെന്നിത്തലയുടെ നല്ലവാക്കുകൾക്ക് നന്ദിയെന്ന് എ.എ റഹീം എംപി ഫേസ്ബുക്കിൽ കുറിച്ചു.

എ.എ റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

'ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്.യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്.

ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഡിവൈഎഫ്ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ കാര്യങ്ങളിലാണ്.സ്നേഹവും കരുതലും സാന്ത്വനവുമായി,സാമൂഹ്യ പ്രതിബദ്ധതയുടെ, നന്മയുടെ അടയാളമായി ഡിവൈഎഫ്ഐ, നിസ്വാർത്ഥവും ത്യാഗനിർഭരവുമായ അതിന്റെ യാത്ര തുടരുന്നു. മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡിവൈഎഫ്‌ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും.ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല. ശ്രീ രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ യെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി.നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.'

Full View

നിസ്വാർഥമായ നല്ലകാര്യങ്ങൾ ചെയ്യാൻയൂത്ത് കോൺഗ്രസിനും കഴിയട്ടെയെന്ന് റഹീംഫേസ്ബുക്കിൽ കുറിച്ചു.യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സമ്മേളന വേദിയിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങളെ രമേശ് ചെന്നിത്തല പരാമർശിച്ചത്. പ്രസംഗത്തിനിടെ പത്രക്കാർ ഇല്ലല്ലോയെന്നും ചെന്നിത്തല ചോദിക്കുന്നുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News