കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം
പറവൂർ സ്വദേശി വിനീത(65) ആണ് മരിച്ചത്
Update: 2022-10-29 14:12 GMT
കലൂർ: കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം. പറവൂർ സ്വദേശി വിനീത(65) ആണ് മരിച്ചത്.
കലൂർ നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. പറവൂർ ഡോൺ ബോസ്‌കോ ഹോസ്പിറ്റലിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലൻസ് അപകടത്തിൽപ്പെടുകയായിരുന്നു. ബൈക്ക് മുന്നിൽ ചാടിയതോടെ ആംബുലൻസ് സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം