'പിണറായി ഡാ' എന്ന് പോസ്റ്റിടുന്നവരോട്, സ്വപ്‌ന സീനിൽ വരുന്നതിന് മുമ്പ് ഞാൻ കൊടുത്ത കേസാണിത്: വി.ആർ അനൂപ്
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് കേസെടുത്തത്. കെഎസ്ആർടിസി ഡ്രൈവറെ വസ്ത്രത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപ് കൃഷ്ണരാജിനെതിരെ പരാതി നൽകിയത്.
തൃശൂർ: സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനായ കൃഷ്ണരാജിനെതിരെ പൊലീസ് കേസെടുത്തത് ഒരാഴ്ച മുമ്പ് താൻ നൽകിയ പരാതിയിലാണെന്ന് വി.ആർ അനൂപ്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് കേസെടുത്തത്. കെഎസ്ആർടിസി ഡ്രൈവറെ വസ്ത്രത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപ് കൃഷ്ണരാജിനെതിരെ പരാതി നൽകിയത്.
പിണറായി ഡാ എന്ന് പോസ്റ്റ് ഇടുന്നവരോട് ആണ്. സ്വപ്നയൊക്കെ സീനിൽ വരുന്നതിന് മുമ്പ്, കൃഷ്ണരാജിന് എതിരെ ഞാൻ കൊടുത്ത കേസാണ്. കേസ് എടുത്ത തീയതിയും പരാതി കൊടുത്ത തീയതിയും എഫ്‌ഐആറിൽ കാണും. ഒരാഴ്ചയിലധികമായി ഈ കേസിന്റെ തന്നെ പിന്നിലുണ്ട്. ഇത്ര സെൻസിറ്റീവ് ആയ വിഷയത്തിൽ ഇപ്പോഴാണ് സർക്കാറിന് കേസ് എടുക്കാൻ തോന്നിയത്. ഇപ്പോൾ സ്വപ്ന സീനിൽ വന്നതുകൊണ്ട് തന്നെ, ഈ കേസിനെ സംബന്ധിച്ച് പുതിയ ആശങ്കകളും ഉണ്ട്. എന്തായാലും സ്വപ്നയുടെ കേസ് വെച്ച്, ഈ കേസിനെ വിലപേശി അവസാനിപ്പിക്കാമെന്ന് വിചാരിക്കണ്ടാ. പ്രോസിക്യൂഷന് കേസ് വിട്ടുകൊടുത്ത് കൈയും കെട്ടി മാറിനിൽക്കും എന്ന് വിചാരിക്കരുത്. പിന്നാലെ തന്നെയുണ്ടാകും, സംഘികളുടെ മാത്രമല്ലാ, സർക്കാറിന്റേയും- അനൂപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കെഎസ്ആർടിസി ബസ് ഡ്രൈവർ മതപരമായ വേഷത്തിൽ വാഹനമോടിക്കുന്നു എന്നാരോപിച്ചാണ് കൃഷ്ണരാജ് വ്യാജപ്രചാരണം നടത്തിയത്. 'കേരള സർക്കാർ കൊണ്ടോട്ടിയിൽനിന്ന് കാബൂളിലേക്ക് സർവീസ് നടത്തുന്നു' എന്ന തലക്കെട്ടിലാണ് കൃഷ്ണരാജ് ഫോട്ടോ പ്രചരിപ്പിച്ചത്.