'മന്ത്രിമാറ്റത്തിൽ അനാവശ്യ ചർച്ചയുണ്ടാക്കുന്നു'; പി.സി ചാക്കോക്ക് എതിരെ മന്ത്രി എ.കെ ശശീന്ദ്രൻ
തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് ശശീന്ദ്രൻ പറഞ്ഞു.
Update: 2024-12-19 09:45 GMT
കോഴിക്കോട്: എൻസിപിയുടെ മന്ത്രിമാറ്റം സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതാണ്. എ.കെ ശശീന്ദ്രൻ മാറിയാൽ എൻസിപിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അനാവശ്യ ചർച്ചകൾ എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്നും ശശീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു.
തോമസ് കെ. തോമസും പി.സി ചാക്കോയും കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി സംസാരിച്ചിരുന്നു. സിപിഎം നേതാവ് പ്രകാശ് കാരാട്ടുമായും ഇവർ ചർച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ മറുപടി അനുസരിച്ച് ദേശീയ നേതൃത്വം തുടർനിർദേശം നൽകുമെന്നാണ് അറിഞ്ഞത്. ശരദ് പവാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു.