പോക്‌സോ കേസ്; മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു
നേരത്തെ മറ്റൊരു പോക്‌സോ കേസിലും മോൻസണെ കോടതി വെറുതെ വിട്ടിരുന്നു
Update: 2024-12-19 11:21 GMT
എറണാകുളം: മുൻജീവനക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മോൻസൺ മാവുങ്കലിനെ എറണാകുളം പോക്‌സോ കോടതി വെറുതെ വിട്ടു. നേരത്തെ മറ്റൊരു പോക്‌സോ കേസിലും മോൻസണെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സാക്ഷി കൂറുമാറിയതിന് പിന്നാലെയാണ് മോൻസണെ കോടതി വെറുതേ വിട്ടത്.
സെപ്തംബറിൽ പോക്‌സോ കേസിൽ മോൻസൺ മാവുങ്കലിൻറെ മാനേജർ ജോഷിക്ക് പതിമൂന്നര വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ചിരുന്നു. പെരുമ്പാവൂർ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടിരുന്നു. 2019ൽ കലൂരിലെ മോൻസൺ മാവുങ്കലിന്റെ വീട്ടിൽവെച്ചാണ് സംഭവം നടക്കുന്നത്. മാനേജറായിരുന്ന ജോഷി മോൻസന്റെ വീട്ടുജോലിക്കാരിയുടെ 17 വയസുള്ള മകളെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
വാർത്ത കാണാം-