റീൽ മുക്കി ആകാശ് തില്ലങ്കേരി; എംവിഡി പിന്നാലെ, വാഹനയുടമയെ കണ്ടെത്തി

നിയമലംഘനത്തിൽ വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലെ റീൽ ആകാശ് നീക്കിയത്

Update: 2024-07-08 17:26 GMT
Editor : banuisahak | By : Web Desk
റീൽ മുക്കി ആകാശ് തില്ലങ്കേരി; എംവിഡി പിന്നാലെ, വാഹനയുടമയെ കണ്ടെത്തി
AddThis Website Tools
Advertising

ഗതാഗത നിയമലംഘനം നടത്തിയ റീൽ പിൻവലിച്ച് ആകാശ് തില്ലങ്കേരി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് നീക്കിയത്. നിയമലംഘനത്തിൽ വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് വാഹനം ഓടിച്ചതിൽ മോട്ടോർ വാഹന വകുപ്പ്. തുടർനടപടിയിലേക്ക് കടക്കുന്നതിനിടെയാണ് ആകാശ് വീഡിയോ പിൻവലിച്ചത്. ആകാശ് ഓടിച്ച വാഹനം മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതെന്ന് എംവിഡി കണ്ടെത്തിയിരുന്നു. വാഹനം ഓടിച്ച വയനാട് പനമരത്തെ ക്യാമറാ ദൃശ്യങ്ങൾ എൻഫോഴ്സ്മെൻ്റ് ആർടിഓയുടെ നേതൃത്വത്തിൽ പരിശോധിച്ച്‌ വരികയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

Web Desk

By - Web Desk

contributor

Similar News