ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന; മൂന്ന് പേർ പിടിയിൽ
കടവന്ത്രയിലുള്ള ഹോട്ടലിൽ നിന്നാണ് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന മൂന്നുപേരെ പൊലീസ് പിടികൂടിയത്
Update: 2023-11-17 14:39 GMT


എറണാകുളം: കടവന്ത്രയിൽ 18 ഗ്രാം എം.ഡി.എം.എ പിടികൂടി. കടവന്ത്രയിലുള്ള ഹോട്ടലിൽ നിന്നാണ് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന മൂന്നുപേരെ പൊലീസ് പിടികൂടിയത്.
ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായവർ മധ്യകേരളത്തിൽ സ്ഥിരമായി ലഹരി വില്പന നടത്തിയിരുന്നവരാണ്. ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി വിനു ബാബു, തലശ്ശേരി സ്വദേശി മൃദുല എന്നിവരാണ് പിടിയിലായത്.
റിജോയും വിനു ബാബുവും സ്ഥിരം കുറ്റവാളികളാണ്. കടവന്ത്ര, മരട് സ്റ്റേഷനുകളിൽ ലഹരി കേസുകളിലും, തട്ടിപ്പ് കേസുകളിലും പ്രതിയാണിവർ.