34 ദിവസം കൊണ്ട് വിചാരണ;അസ്ഫാഖ് ആലമിന് ശിക്ഷ വിധിച്ചത് അതിവേഗം
അഞ്ചു വയസുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ച് മണിക്കൂറുകൾക്കുളിൽ ബിഹാർ സ്വദേശി അസ്ഫാഖ് ആലമിനെ പൊലീസ് പിടികൂടി
കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടിച്ച ആലുവ പീഡനക്കൊലക്കേസിൽ ശിക്ഷാ വിധിയുണ്ടായത് അതിവേഗം. കൃത്യം നടന്ന് 110ാം ദിവസമാണ് പ്രതിയായ അസ്ഫാഖ് ആലമിന് കോടതി വധശിക്ഷ വിധിച്ചത്. 34 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കുകയും ചെയ്തതെന്ന പ്രത്യേകതയും കേസിനുണ്ട്. നൂറാം ദിനത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന വിധിയുമുണ്ടായി.
ജൂലൈ 28നാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. അഞ്ചു വയസുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ച് മണിക്കൂറുകൾക്കുളിൽ ബിഹാർ സ്വദേശി അസ്ഫാഖ് ആലമിനെ പൊലീസ് പിടികൂടുന്നു. തുടക്കത്തിൽ അന്വേഷണം വഴിതിരിച്ചു വിടാനുള്ള പ്രതിയുടെ ബോധപൂർവമായ ശ്രമം. ഇതിനെ മറികടന്നാണ് പ്രതി അസഫാഖ് ആലം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും കുട്ടികളോട് ലൈംഗിക വൈകൃതമുള്ള ആളാണെന്നും പിന്നീട് കണ്ടെത്തി. 2018ൽ ഗാസിപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിന്റെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു കുറ്റപത്രം. കുട്ടിയുടെ ചെരുപ്പും വസ്ത്രവും അടക്കം 10 തൊണ്ടിമുതലുകളും 95ൽപരം രേഖകളുമാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിൽ സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ, കുട്ടിയുടെ ശരീരത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിൾ എന്നിവ നിർണായക തെളിവുകളായി. ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയായ താജുദ്ദീൻ, ബസിലെ യാത്രക്കാരി അടക്കം 43 പേരെയാണ് സാക്ഷി വിസ്താരം നടത്തിയത്.
Asfaq Alam was sentenced to death in Aluva rape case quickly