69-ാം വയസിൽ കന്നി വോട്ട് ചെയ്ത് മതിലകം സ്വദേശി ഖാദർ ഷെരീഫ്

പ്രവാസിയായിരുന്ന ഖാദർ ഷെരീഫ് കഴിഞ്ഞ വർഷമാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.

Update: 2024-04-26 11:51 GMT
Advertising

തൃശൂർ: മതിലകത്തെ ഖാദർ ഷെരീഫിന് കന്നി വോട്ടിന്റെ ആഹ്ലാദം ആസ്വദിക്കാനായത് ഈ ലോകസഭാ തെരഞ്ഞെടുപ്പിലാണ്. വയോധികനാകും മുമ്പ് വിരലിൽ സമ്മതിദാനത്തിന്റെ മഷിയടയാളം പതിപ്പിക്കാനായതിന്റെ ആഹ്ലാദം ഈ മുൻ പ്രവാസി മറച്ചുവെക്കുന്നില്ല. ആയുസിന്റെ നല്ലൊരു ഭാഗവും പ്രവാസ ജീവിതം നയിച്ച ഷെരീഫിന് വോട്ട് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിനവസരം ലഭിച്ചിരുന്നില്ല.

മതിലകം പഞ്ചായത്ത് ഏഴാം വാർഡിൽ പുളിക്കനാട്ട് പരേതനായ ഇബ്രാഹിം കുട്ടിയുടെ മകനായ ഷെരീഫ് 1977-ലാണ് മണലാരണ്യത്തിലേക്ക് വിമാനം കയറിയത്. ഇടക്കിടെ അവധിയിലും അല്ലാതെയും നാട്ടിൽ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. ഒടുവിൽ 46 വർഷത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. ഈ തെരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ വരുന്ന മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ ബൂത്തിലാണ് ഷെരീഫ് തന്റെ ചിരകാല അഭിലാഷം സഫലീകരിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News