പണിമുടക്കിൽ പങ്കെടുക്കാത്തതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് മർദനമേറ്റതായി പരാതി
കല്ലുകൊണ്ടുള്ള അടിയിൽ ഷാജിയുടെ ഇടതു കണ്ണിനു താഴെയും നെറ്റിയിലും ഗരുതരമായി പരിക്കുപറ്റി
Update: 2022-05-08 18:47 GMT
വയനാട്: വയനാട്ടിൽ പണിമുടക്കിൽ പങ്കെടുക്കാത്തതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് മർദനമേറ്റതായി പരാതി. മര്‍ദനമേറ്റ കല്ലോടി സ്വദേശി എൻ എ ഷാജിയെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കല്ലുകൊണ്ടുള്ള അടിയിൽ ഷാജിയുടെ ഇടതു കണ്ണിനു താഴെയും നെറ്റിയിലും ഗരുതരമായി പരിക്കുപറ്റി. മര്‍ദിച്ചവരുടെ സംഘത്തിലെ രണ്ടു പേര്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണെന്ന് ഷാജി പറഞ്ഞത്.
പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തന്നെ കഴിഞ്ഞ ദിവസം മാനന്തവാടി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഷാജി പറഞ്ഞു.