'ഞാൻ പോവാ..എനിക്കീ ജീവിതം വേണ്ട'; ഭർതൃ വീട്ടിൽ ആത്മഹത്യ സുവ്യയുടെ ശബ്ദരേഖ പുറത്ത്

എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിൻറെ അമ്മയാണെന്നും ഓഡിയോയിൽ സുവ്യ പറയുന്നു. മരണത്തിന് മുമ്പ് സുവ്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത ഓഡിയോയാണിത്.

Update: 2022-04-11 12:29 GMT
Editor : abs | By : Web Desk
Advertising

കൊല്ലം: കിഴക്കേകല്ലടയിൽ ഭർതൃവീട്ടിലെ പീഡനം കാരണം  ആത്മഹത്യ ചെയ്ത എഴുകോൺ കടയ്‌ക്കോട് സ്വദേശി സുവ്യയുടെ ശബ്ദരേഖ പുറത്ത്. ഭർത്താവിൻറെ അമ്മയിൽ നിന്ന് മാനസിക പീഡനമുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ നിരന്തരം അമ്മായി അമ്മ ആവശ്യപ്പെടുകയാണ്. എന്നാൽ ഭർത്താവ് ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല. എന്തുസംഭവിച്ചാലും ഉത്തരവാദി ഭർത്താവിൻറെ അമ്മയാണെന്നും ഓഡിയോയിൽ സുവ്യ പറയുന്നു.

മരണത്തിന് മുമ്പ് സുവ്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത ഓഡിയോയാണിത്. ഭർതൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഓഡിയോയിൽ പറയുന്നുണ്ട്. സുവ്യയുടെ മരണത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസംഭാഷണങ്ങളുടെ പശ്ചാത്തലത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ഭർത്താവിനും ഭർത്താവിൻറെ അമ്മയ്ക്കും എതിരെ ചുമത്തും.

ഇന്നലെ രാവിലെയാണ് സുവ്യയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻറെ അമ്മയും സുവ്യയും തമ്മിൽ ഇന്നലെ രാവിലെയും വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുറിയിൽ കയറി സുവ്യ വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് സുവ്യയെ തൂങ്ങിമരിച്ച നിലിയൽ കണ്ടെത്തിയത്. അതിനിടെ ഭർത്താവിൻറെ വീട്ടിൽ താൻ അനുഭവിക്കുന്ന പീഡനം സുവ്യ വിവരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News