പക്ഷിപ്പനി: സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ 9000 കോഴികളെ ഇന്ന് കൊല്ലും
ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു
Update: 2024-05-25 01:22 GMT
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികളെ ഇന്ന് കൊല്ലും.9000 കോഴികളെയാണ് കൊല്ലുക. മണർകാടും സമീപ പഞ്ചായത്തുകളിലും കോഴിമുട്ട, ഇറച്ചി, കാഷ്ടം തുടങ്ങിയവയുടെ വിൽപനയ്ക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴി ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.