മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ഇനി കറുത്ത നിറത്തിലുള്ള വാഹനങ്ങൾ

നിലവിലുളള വെളുത്ത കാറുകള്‍ മാറ്റിയാണ് കറുത്ത നിറത്തിലുള്ള ഇന്നോവയും ടാറ്റ ഹാരിയറും എത്തുന്നത്.

Update: 2021-12-30 07:10 GMT
Editor : rishad | By : Web Desk
Advertising

മുഖ്യമന്ത്രിക്കും പൈലറ്റ് വാഹനങ്ങള്‍ക്കും ഇനി കറുത്ത നിറത്തിലുള്ള കാറുകള്‍ സുരക്ഷ ഒരുക്കും. നിലവിലുളള വെളുത്ത കാറുകള്‍ മാറ്റിയാണ് കറുത്ത നിറത്തിലുള്ള ഇന്നോവയും ടാറ്റ ഹാരിയറും എത്തുന്നത്. മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം പരിഗണിച്ചാണ് വാഹനങ്ങളുടെ നിറം മാറ്റിയത്.

പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖരും കറുത്ത വാഹനങ്ങളിലാണ് യാത്ര. രാത്രി സുരക്ഷക്ക് കൂടുതല്‍ നല്ലതെന്ന് വിലയിരുത്തിയാണ് കറുത്ത കാറുകള്‍ ഉപയോഗിക്കുന്നത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശിപാര്‍ശയിലാണ് മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വാഹനവും കറുപ്പാകുന്നത്. ഇതിന് സെപ്റ്റംബര്‍ 23ന് പൊതുഭരണവകുപ്പ് അംഗീകാരം നല്‍കിയിരുന്നു. 

മുന്‍പ് ഉപയോഗിച്ച നാലു വര്‍ഷം പഴക്കമുള്ള ഇനോവ കാറുകള്‍ മാറ്റിയാണ് നാലു പുതിയ കാറുകള്‍ വരുന്നത്. 62.46 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ, ഒരു കറുത്ത ടാറ്റാ ഹാരിയര്‍ എന്നിവയില്‍ ആദ്യത്തെ വാഹനം ഇന്നലെ പൊലീസ് ആസ്ഥാനത്തെത്തിച്ചു. പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി കറുത്ത കാറില്‍ സഞ്ചരിക്കും. 

ഇന്നോവ ക്രിസ്റ്റ രാജ്യത്തെ ജനപ്രിയ എംപിവിയാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ്. ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News