മഴക്കെടുതി; മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ തീരുമാനം

കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതല്‍ സമയ നല്‍കണം

Update: 2021-10-20 07:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനം നേരിടുന്ന മഴക്കെടുതി പരിഗണിച്ച് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി നല്‍കണമെന്ന് ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ തീരുമാനം. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതല്‍ സമയ നല്‍കണം. ഇക്കര്യം സഹകരണ ബാങ്കുകളോടും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളോടും നിര്‍ദേശിക്കും. ദുരന്തനിവാരണ മാനദണ്ഡങ്ങളനുസരിച്ച് മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നൽകിവരുന്ന ധനസഹായം വേഗത്തിലാക്കാന്‍ മന്ത്രിസഭ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള കൂടുതല്‍ സഹായത്തെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കം കണക്കിലെടുത്ത് പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യാനും തദേശസ്ഥാപനങ്ങളും കലക്ടര്‍മാരും നടപടി എടുക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News