സി.എ.എ പ്രതിഷേധത്തിൽ നടപടിയുമായി പൊലീസ്; 124 പേർക്കെതിരെ കേസ്

രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്

Update: 2024-03-12 05:11 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ഔദ്യോഗിക വിജ്ഞാപനമിറക്കിയതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളിൽ കേസ്. 124 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണു നടപടി.

തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു സമരക്കാർക്കെതിരെ ചുമത്തിയത്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി കേസുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇവ പിൻവലിക്കുമെന്ന് സർക്കാരും മുഖ്യമന്ത്രി നേരിട്ടും അറിയിച്ചിരുന്നെങ്കിലും ഒരു ഉറപ്പും പാലിക്കപ്പെട്ടില്ലെന്നു പരാതി ഉയരുന്നതിനിടെയാണു പുതിയ പ്രതിഷേധങ്ങൾക്കെതിരെയും കേസുമായി മുന്നോട്ടുപോകുന്നത്.

കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതോടെ സംസ്ഥാനമെങ്ങും വ്യാപക പ്രതിഷേധമാണു നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി അധികം വൈകാതെ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന പ്രസ്ഥാനങ്ങൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു രംഗത്തെത്തിയിരുന്നു. പിന്നാലെ രാജ്ഭവനിലേക്കും കേന്ദ്ര സ്ഥാപനങ്ങളിലേക്കെല്ലാം വലിയ പ്രതിഷേധമാണു നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടയൽ സമരങ്ങളും നടന്നു.

നിയമത്തിനെതിരെ തെക്കൻ കേരളത്തിൽ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൈറ്റ് മാർച്ച് നടത്തിയായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്.

Full View

പൗരത്വ ഭേദഗതി നിയമം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പ്രതിഷേധങ്ങളും കനത്തു. വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും രാജഭവനിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരം ഏജീസ് ഓഫീസിലേക്കായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഫ്ളക്സ് ബോർഡുകൾ തകർത്തു. കൊല്ലം ചിന്നക്കടയിൽ പന്തം കൊളുത്തിയായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.

Summary: Case has been filed against 124 in the protests that took place in Thiruvananthapuram after the official notification on the Citizenship Amendment Act.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News