തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാട്ട്; ഇന്നും നാളെയുമായി ആറിടത്ത് പൊതുയോഗങ്ങൾ
ഇന്ന് മേപ്പറമ്പ്, മാത്തൂർ, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും
Update: 2024-11-16 03:29 GMT
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പി.സരിനായി പാലക്കാട്ട് പ്രചാരണത്തിനെത്തും. ഇതാദ്യമായാണ് പിണറായി വിജയൻ പാലക്കാട് പ്രചാരണത്തിനെത്തുന്നത്. ഇന്ന് മേപ്പറമ്പ്, മാത്തൂർ, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. നാളെയും മൂന്നിടത്ത് മുഖ്യമന്ത്രി പരിപാടികളിൽ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങി കോണ്ഗ്രസ് നേതാക്കൾ മണ്ഡലത്തിൽ തുടരുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി യുഡിഎസ്എഫിന്റെ നേതൃത്വത്തിൽ ഇന്ന് റോഡ് ഷോയും നടക്കും. ഇരട്ട വോട്ട് വിവാദം മണ്ഡലത്തിൽ തുടരുകയാണ്. മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയും മണ്ഡലത്തിൽ പ്രധാനചർച്ചാ വിഷയമാവുകയാണ്.