'ക്രമസമാധാന പ്രശ്‌നങ്ങളില്ല'; എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ചു
എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പടെ 1000 പേർക്കെതിരെയായിരുന്നു കേസ്
തിരുവനന്തപുരം: മിത്ത് വിവാദത്തെ തുടർന്നുണ്ടായ എൻഎസ്എസ് നാമജപക്കേസ് അവസാനിപ്പിച്ച് കോടതി. ഘോഷയാത്രയിൽ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിന്മേലാണ് കേസ് അവസാനിപ്പിച്ചത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഉൾപ്പടെ 1000 പേർക്കെതിരെയായിരുന്നു കേസ്.
ഘോഷയാത്രയിൽ ക്രമസമാധാനപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് കാട്ടി ഇന്ന് രാവിലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് രണ്ടിനാണ് മിത്ത് വിവാദത്തിൽ തിരുവനന്തപുരത്ത് എൻ.എസ്.എസ് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്.അനധികൃതമായി കൂട്ടം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പൊലീസ് കേസെടുക്കുകയായിരുന്നു.
updating