സഭാനടപടികളുമായി യോജിച്ചുപോകാനാകില്ല; എം.എൽ.എമാർക്കെതിരായ കേസുകൾ പിൻവലിക്കണം-പ്രതിപക്ഷം

'മുഖ്യമന്ത്രിക്കു സൗകര്യമുള്ള കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനല്ല ഞങ്ങൾ സഭയിൽ വരുന്നത്. ഇതിന് കീഴടങ്ങിയാൽ നിയമസഭയിലുള്ള അവകാശങ്ങൾ കവർന്നെടുക്കും.'

Update: 2023-03-20 07:28 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ വാദികൾ പ്രതികളായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.എൽ.എമാർക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നു. യഥാർത്ഥ പ്രതികൾക്കുനേരെ ജാമ്യം ലഭിക്കുന്ന നിസാര കേസുകളും ചുമത്തി. എം.എൽ.എമാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സതീശൻ നിയമസഭാ നടപടികളുമായി യോജിച്ചുപോകാനാകില്ലെന്നും അറിയിച്ചു.

സഭ മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. നാല് നോട്ടിസുകൾ അനാവശ്യമായി നിഷേധിക്കപ്പെട്ടു. ഭരണപക്ഷം ഒരുതരത്തിലും പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാവുന്നില്ല. റൂൾ 50 കഴിഞ്ഞ കാലങ്ങളിലുണ്ടായ പോലെ തന്നെ തുടരണം. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല-സതീശൻ വ്യക്തമാക്കി.

'മുഖ്യമന്ത്രിക്കു സൗകര്യമുള്ള കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനല്ല ഞങ്ങൾ സഭയിൽ വരുന്നത്. ഇതിന് കീഴടങ്ങിയാൽ നിയമസഭയിലുള്ള അവകാശങ്ങൾ കവർന്നെടുക്കും. നരേന്ദ്രമോദിയുടെ അതേ നിലപാട് തന്നെയാണ് ഇവിടെയുമുള്ളത്. എം.എൽ.എമാർക്കെതിരെ കള്ളക്കേസെടുക്കുമ്പോൾ സഭാനടപടികളോട് സഹകരിക്കാൻ കഴിയില്ല. വാച്ച് ആൻഡ് വാർഡ് അഭിനയിച്ചുവീഴുകയായിരുന്നു. ഒരാളുടെ ദേഹത്ത് പോലും ഞങ്ങൾ തൊട്ടിട്ടില്ല.'

വഞ്ചിയൂരിൽ സ്ത്രീക്കെതിരെ അക്രമം നടന്നത് മുഖ്യമന്ത്രിയുടെ മൂക്കിനുകീഴിലാണ്. എന്നാൽ, മൂന്നു ദിവസമായിട്ടും പൊലീസ് നടപടിയെടുക്കാൻ തയാറായില്ല. ലോ കോളജ് സംഘർഷത്തിനിടെ അധ്യാപകരെ ആക്രമിച്ച എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തില്ല. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കേസെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മൂക്കിനുകീഴിൽ എന്തും നടക്കുമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Full View

ദേവികുളം തെരഞ്ഞെടുപ്പിൽ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി സതീശൻ പ്രതികരിച്ചു. സി.പി.എം കേരളത്തിലെ പട്ടികജാതി ജനതയോട് മാപ്പുപറയണം. പട്ടികജാതി സമൂഹത്തോട് കാണിച്ച വഞ്ചനയാണിത്. ഇനിയൊരു തെരഞ്ഞെടുപ്പ് വന്നാൽ യു.ഡി.എഫ് വൻവിജയം നേടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Summary: 'Fake cases against MLAs should be withdrawn', asks Opposition leader VD Satheesan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News