പെരുന്നാൾ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും

മാർച്ച് 29, 30, 31 തീയതികളിൽ ജീവനക്കാർ ജോലിക്ക് ഹാജരാകണം

Update: 2025-03-28 11:33 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: ഈ മാസം 31ലെ പെരുന്നാൾ അവധി റദ്ദാക്കി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. മാർച്ച് 29, 30, 31 തീയതികളിൽ ജോലിക്ക് ഹാജരാകാൻ ജീവനക്കാർക്ക് നിർദേശം നൽകി. ഈ ദിവസങ്ങളിൽ അവധി അനുവദിക്കാൻ പാടില്ലെന്നും പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. നേരത്തെ വാർഷിക അവധിയുടെ പട്ടികയിൽ മാർച്ച് 31 ഉണ്ടായിരുന്നു.

മാർച്ച് 31 തിങ്കളാഴ്ചയോ ഏപ്രിൽ ഒന്ന് ചൊവ്വാഴ്ചയോ ആണ് ചെറിയ പെരുന്നാൾ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും മാർച്ച് 31ലെ അവധി റദ്ദാക്കിയിരിക്കുന്നത്. 

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News