ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നാമനിർദേശ പത്രിക വെച്ച് പ്രാർത്ഥിച്ച് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നൽകുന്നത്
Update: 2023-08-17 05:53 GMT
കോട്ടയം: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പത്രിക വെച്ച് പ്രാർത്ഥിച്ച് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക നൽകുന്നത്. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.
എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക സമർപ്പിച്ചിരുന്നു. കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് നൽകിയത്.