കോൺഗ്രസിലെ മഹാന്മാരെന്ന് പറയുന്ന പല നേതാക്കന്മാരും ചാണ്ടി ഉമ്മനെ തഴയാൻ ശ്രമിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ്

ജീവിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെ​ന്നും വിമർശനം

Update: 2024-11-03 07:00 GMT
കോൺഗ്രസിലെ മഹാന്മാരെന്ന് പറയുന്ന പല നേതാക്കന്മാരും ചാണ്ടി ഉമ്മനെ തഴയാൻ ശ്രമിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ്
AddThis Website Tools
Advertising

തിരുവനന്തപുരം: ജീവിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ്‌ നേതാവ് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയത്തിൽ എല്ലാം നേടിയവർ ചാണ്ടി ഉമ്മനെ വിമർശിക്കുകയാണ്.

ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ അവകാശി ചാണ്ടി ഉമ്മൻ മാത്രമാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഒരു മര്യാദയും കാണിക്കാത്ത ആളുകൾ വീട്ടിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. ഉമ്മൻ ചാണ്ടിയുടെ പൈതൃകം അവകാശപ്പെട്ട് കേരളത്തിൽ ഒരാൾക്കും മുന്നോട്ടുപോകാനുള്ള അവകാശമില്ല. കാരണം, ഇവരിൽ പലരും ഉമ്മൻ ചാണ്ടിയെ വഞ്ചിച്ചവരാണ്.

സ്വന്തം മകന് വേണ്ടി പട വെട്ടിയ പല നേതാക്കന്മാരും കേരളത്തിലെ കോൺഗ്രസിൽ ജീവിച്ചിരിപ്പുണ്ട്. ഉമ്മൻ ചാണ്ടി മക്കൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. കോൺഗ്രസിലെ മഹാന്മാരെന്ന് പറയുന്ന പല നേതാക്കന്മാരും ചാണ്ടി ഉമ്മനെ തഴയാൻ ശ്രമിച്ചു. ഉമ്മൻ ചാണ്ടിയുടെ പേരുപയോഗിച്ച് എല്ലാം നേടിയവർ തന്നെ ചാണ്ടി ഉമ്മനെ തകർക്കാൻ ശ്രമിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന ശാന്തിഗിരി ഫെസ്റ്റിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പരാമർശം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News