''യു.എ.പി.എ എതിർക്കുന്നവരാണോ നിയമം ചുമത്തണമെന്ന് ആവശ്യപ്പെടുന്നത്? റിയാസ് മൗലവി കേസിൽ മുഖ്യമന്ത്രി

''യു.എ.പി.എ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണകോടതിക്ക് വിടുകയാണ് ചെയ്തത്''

Update: 2024-04-01 05:38 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ വിദ്വേഷം പരത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുള്ള വകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.പി.എ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ ഹൈക്കോടതി തന്നെ വിചാരണകോടതിക്ക് വിടുകയാണ് ചെയ്തത്. യു.എ.പി.എ നിയമത്തെ അനുകൂലിക്കുന്നവരാണോ നിയമം ചുമത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്;

ഐ പി സി 153 എ പ്രകാരമുള്ള കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യത്യസ്ത ജന വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുക വഴി കലാപമുണ്ടാക്കാൻ ശ്രമം നടത്തുന്നവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന വകുപ്പാണത്. 

അറിസ്‌റ്റിലായ ശേഷം പ്രതികൾ ജാമ്യം ലഭിക്കാതെ 7 വർഷവും 7 ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. യു എ പി എ ചുമത്താനുള്ള അപേക്ഷ ബഹു, ഹൈക്കോടതി തന്നെ വിചാരണക്കോടതിയുടെ തീർപ്പിന് വിട്ടതാണ്. യു എ പി എ നിയമത്തെ അനുകൂലിക്കുന്നവരിൽ നിന്നാണോ ഇപ്പോഴത്തെ വിമർശനം എന്നത് പരിശോധിക്കേണ്ടതാണ്.

Watch Video Report

Full View
Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News