ഉഷ്ണതരംഗ സാധ്യത മുന്നിൽ കണ്ട് ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി; തണ്ണീർ പന്തലുകൾ വ്യാപമാക്കാൻ നിർദേശം നൽകി
ജാഗ്രതാ സന്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം
Update: 2025-03-29 12:31 GMT


തിരുവനന്തപുരം: സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രതാ സന്ദേശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കണം. തണ്ണീർ പന്തലുകൾ വ്യാപകമാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.