പെരിയാർ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിൽ; ചെറുതോണി തടിയമ്പാട് ചപ്പാത്തില്‍ റോഡിന്റെ ഭാഗം ഒലിച്ചുപോയി
വീടുകളില്‍ വെള്ളം കയറി
Update: 2022-08-09 08:39 GMT
ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും മുല്ലപ്പെരിയാൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം ഒഴുക്കി വിട്ടതോടെ പെരിയാറിന്റെ തീരത്തെ വീടുകളിൽ വെള്ളം കയറി. ചെറുതോണി തടിയമ്പാട് ചപ്പാത്തിന്റെ ഒരു വശത്തുള്ള റോഡിന്റെ ഭാഗം ഒലിച്ചു പോയി. പാലത്തിന്റെ കൈവരികളും ഒലിച്ചു പോയിട്ടുണ്ട്. ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വർധിച്ചതോടെയാണ് അപകടം സംഭവിച്ചത്.
ശക്തമായി വെള്ളം വന്നതോടെ കൊച്ചുപുരക്കൽ ജോസഫിന്റെ വീടിന്റെ മതിൽ തകർന്ന് വീണു. വെള്ളത്തിന്റെ ഒഴുക്ക് കൂടിയാൽ ചെറു തോണി പാലം വെളളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തൽ. എൻ.ഡി.ആർ.എഫ് സംഘം തടിയമ്പാട്ടേക്ക് എത്തിയിട്ടുണ്ട്.