തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുതുരുത്തിയിൽ സംഘർഷം

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി.

Update: 2024-11-01 12:01 GMT
Clashes during the election campaign Cheruthuruthi
AddThis Website Tools
Advertising

ചെറുതുരുത്തി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചേലക്കര ചെറുതുരുത്തിയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഷാദ്, ഷമീർ എന്നിവർക്കാണ് മർദനമേറ്റത്.

ചേലക്കര മണ്ഡലത്തിലെ വികസന പോരായ്മകൾ ചൂണ്ടിക്കാട്ടി പ്രതിഷേധ പരിപാടി നടത്താൻ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌തെത്തിയ സിപിഎം പ്രവർത്തകർ തങ്ങളെ മർദിച്ചുവെന്നാണ് പരാതിക്കാരുടെ ആരോപണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News