ആരാധനാലയങ്ങള്‍ തുറക്കുന്നത് അടുത്ത ആഴ്ച ആലോചിക്കുമെന്ന് മുഖ്യമന്ത്രി

ഇപ്പോള്‍ ശക്തമായ രീതിയില്‍ രോഗവ്യാപനം കുറയുന്നുണ്ട്. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരാഴ്ച കഴിഞ്ഞ നിഗമനത്തിലെത്താമെന്നാണ് കരുതുന്നത്.

Update: 2021-06-18 14:50 GMT
Advertising

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് ഗവണ്‍മെന്റ് തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ ശക്തമായ രീതിയില്‍ രോഗവ്യാപനം കുറയുന്നുണ്ട്. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരാഴ്ച കഴിഞ്ഞ നിഗമനത്തിലെത്താമെന്നാണ് കരുതുന്നത്. ഈ ഒരാഴ്ചത്തെ കാര്യം നോക്കി ആവശ്യമായ ഇളവുകള്‍ നല്‍കും. അടുത്ത ബുധനാഴ്ച വരെയാണ് ഈ നില തുടരുക. ചൊവ്വാഴ്ച പുതിയ ഇളവുകളെക്കുറിച്ച് ആലോചിക്കും. ഏറ്റവും വേഗം തുറക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവട്ടെ. അപ്പോള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മതസംഘടനാ നേതാക്കളും പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗും സമസ്തയും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News