ന്യൂനപക്ഷ ക്ഷേമ പദ്ധതി; പരിശോധിച്ച ശേഷം നടപടിയെന്ന് മുഖ്യമന്ത്രി

"കേരളത്തിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന സമ്പ്രദായമാണിത്"

Update: 2021-05-29 14:41 GMT
Advertising

ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുമെന്ന മന്ത്രി എംവി ഗോവിന്ദൻറെ പരാമർശം തള്ളി മുഖ്യമന്ത്രി. വിധിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടി എടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം വി ഗോവിന്ദന്റെ പ്രതികരണം ഹൈക്കോടതി വിധിയെ മാനിക്കുന്നതിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഹൈകോടതി ഇപ്പോൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ്, എന്തെല്ലാം ചെയ്യണം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ആ പരിശോധന പൂർത്തിയായ ശേഷമേ നിലപാട് എടുക്കാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ദശാബ്ദങ്ങളായി നിലനിൽക്കുന്ന സമ്പ്രദായമാണിത്. അത് പൊതുവേ അംഗീകരിക്കപ്പെട്ട് നടപ്പാക്കി വന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News