സംസ്ഥാനത്തെ കടലാക്രമണത്തിന് അഞ്ചുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് മുഖ്യമന്ത്രി

Update: 2021-06-01 12:12 GMT
Advertising

സംസ്ഥാനത്തെ കടലാക്രമണത്തിന് അഞ്ചുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് നിയമസഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കടലാക്രമണം സംസ്ഥാനത്തിനു മാത്രം പരിഹരിക്കാവുന്ന വിഷയമല്ലെന്നും ഗൗരവതരമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒമ്പതു തീരദേശ ജില്ലകളിലെ ജനങ്ങൾ ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാൻ പ്രത്യേക തീരദേശ പാക്കേജ് നടപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു

കനത്ത മഴയിലും ചുഴലിക്കാറ്റിലും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടേത് നരകതുല്യമായ ജീവിതമാണ്. കോവിഡ് വ്യാപനം ദുരിതം ഇരട്ടിപ്പിക്കുന്നു. മൺസൂൺ കാലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും. സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി പി.സി.വിഷ്ണുനാഥ് പറഞ്ഞു

വിഴിഞ്ഞം, കോവളം, ശംഖുംമുഖം,ചെല്ലാനം ഉൾപ്പെടെയുള്ള തീരെ മേഖലകളിൽ കടൽക്ഷോഭം തടയാൻ ടെെ ട്രൊ പോഡ് സാങ്കതികവിദ്യയുടെ സഹായത്തോടെ ഉള്ള പദ്ധതികൾ ആരംഭിക്കുമെന്ന് മന്ത്രിിമാരായ കൃഷ്ണൻകുട്ടിയും സജി ചെറിയാനും പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News