പി.കെ ശശി ചെയർമാനായ കോളജിന് സഹകരണ ബാങ്കുകൾ നൽകിയ തുക തിരിച്ചുപിടിക്കുന്നു

കുമരംപത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ചുപിടിക്കാൻ ഭരണസമിതി യോഗത്തിൽ തീരുമാനമായി.

Update: 2023-03-25 03:49 GMT
Co-operative banks are recovering the amount given to PK Shashi Chairman College

 PK Shashi

AddThis Website Tools
Advertising

പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ പി.കെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളിൽനിന്ന് പിരിച്ചെടുത്ത തുക തിരിച്ചുപിടിക്കാൻ സി.പി.എം ഒരുങ്ങുന്നു. കുമരംപത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ചുപിടിക്കാൻ ഭരണസമിതി യോഗത്തിൽ തീരുമാനമായി. 19 അംഗ ഭരണസമിതി യോഗത്തിൽനിന്ന് പ്രസിഡന്റ് ഉൾപ്പെടെ നാലുപേർ വിട്ടുനിന്നു.

മണ്ണാർക്കാട് എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്‌സൽ ആർട്‌സ് ആന്റ് സയൻസ് കോളജ് പ്രവർത്തിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളിൽനിന്ന് പി.കെ ശശി പാർട്ടി അറിയാതെ പണം വാങ്ങിയെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News