നൃത്താധ്യാപികയായ 19കാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് നൃത്തം പഠിക്കാനെത്തിയ കുട്ടികൾ
ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്.
Update: 2025-03-15 14:20 GMT
കോഴിക്കോട്: നാദാപുരം വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്.
ശനിയാഴ്ച രാവിലെ നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ മരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയതായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.