അനധികൃതമായി വാടക ബത്ത കൈപ്പറ്റി; ഗുരുവായൂർ ടെമ്പിൾ മുൻ എസ്എച്ച്ഒക്കെതിരെ പരാതി

ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണനെതിരെ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുഭാഷാണ് പരാതി നൽകിയത്

Update: 2025-04-06 13:48 GMT
Editor : സനു ഹദീബ | By : Web Desk
അനധികൃതമായി വാടക ബത്ത കൈപ്പറ്റി; ഗുരുവായൂർ ടെമ്പിൾ മുൻ എസ്എച്ച്ഒക്കെതിരെ പരാതി
AddThis Website Tools
Advertising

തൃശൂർ: ഗുരുവായൂർ ടെമ്പിൾ മുൻ എസ്എച്ച്ഒ അനധികൃതമായി വാടക ബത്ത കൈപ്പറ്റിയതായി പരാതി. ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണനെതിരെ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുഭാഷാണ് അക്കൗണ്ട് ജനറലിന് പരാതി നൽകിയത്. എസ്എച്ച്ഒ ആയിരുന്ന കാലത്ത് പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ സൗജന്യമായി മുറിയും ബത്തയും കൈപ്പറ്റിയെന്നാണ് പരാതി.

ഉദ്യോഗസ്ഥർ സൗജന്യമായി ഗസ്റ്റ് ഹൗസിൽ 15 ദിവസത്തിൽ കൂടുതൽ താമസിച്ചാൽ വാടക ബത്തയ്ക്ക് അർഹൻ അല്ലെന്നാണ് നിയമം. 2018 ഡിസംബർ മുതൽ 2024 ജനുവരി വരെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ പാഞ്ചജന്യം ഗസ്റ്റ് ഹൗസിൽ മുറിയും, വാടകബത്തയും ഇൻസ്പെക്ടർ വാങ്ങി. മുറി അനുവദിച്ചതും, ബത്ത കൈപ്പറ്റിയതും വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാണ്.

സർക്കാരിനെ കബളിപ്പിച്ച് ഉദ്യോഗസ്ഥൻ നേടിയത് 205643 രൂപയാണ്. വാടകവീട്ടിലാണ് താമസിച്ചിരുന്നത് എന്ന് കാണിച്ച് വ്യാജ രേഖകൾ ചമച്ചാണ് സർക്കാരിൽ നിന്നും ബത്ത വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ഡിവൈഎസ്പി പ്രമോഷൻ ലിസ്റ്റിലുള്ള പ്രേമാനന്ദ കൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് അക്കൗണ്ട് ജനറലിനാണ് അഭിഭാഷകൻ സുഭാഷ് പരാതി നൽകിയിരിക്കുന്നത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News