താമരശ്ശേരിയിൽ 13കാരിയെ കാണാനില്ലെന്ന് പരാതി
പെരുമ്പള്ളി സ്വദേശി ഫാത്തിമ നിദയെയാണ് കാണാതായത്
കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയിൽ 13കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദയെയാണ് കാണാതായത്.
മാർച്ച് 11ന് രാവിലെ ഒമ്പത് മുതലാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മലപുറത്തുള്ള വീട്ടിൽനിന്നും പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ പോയതാണ്.
പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
SHO, Thamarassery Police Station - 9497987191
Sub Inspector, Thamarassery Police Station - 9497980792
Thamarasserry Police Station - 0495-2222240