'വീട് പൊളിക്കുമെന്ന് എനിക്ക് വിശ്വാസമായില്ല, മുറ്റത്ത് വന്നപ്പോഴാണ്'; എറണാകുളത്ത് വീട് ഇടിച്ച് നിരത്തി സ്ത്രീയെ ബന്ധു പുറത്താക്കിയതായി പരാതി

പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീടാണ് സഹോദരന്റെ മകൻ ഇടിച്ച് നിരത്തിയത്

Update: 2023-10-21 08:26 GMT
Complaint that a woman was thrown out by her relative after demolishing her house in Ernakulam
AddThis Website Tools
Advertising

എറണാകുളം: പറവൂരിൽ വീട് ഇടിച്ച് നിരത്തി സ്ത്രീയെ ബന്ധു പുറത്താക്കിയതായി പരാതി. പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീടാണ് സഹോദരന്റെ മകൻ രമേഷ് ഇടിച്ച് നിരത്തിയത്. ലീലക്കൊപ്പമായിരുന്നു രമേഷും കുടുംബവും താമസിച്ചിരുന്നത്. സംഭവത്തിൽ രമേശിനെതിരെ പറവൂർ പൊലീസ് കേസെടുത്തു.

മൂത്ത സഹോദരന്റെ പേരിലുള്ള വീടാണ് ഇളയ സഹോദരന്റെ മകനായ രമേശ് തകർത്തത്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് നേരത്തെ തർക്കമുണ്ടായിരുന്നു. ലീലയെ പുറത്താക്കാൻ രമേശ് പല തവണ ശ്രമിച്ചിരുന്നു. ഒടുവിൽ അവർ ജോലിക്ക് പോയ സമയത്ത് രമേശ് വീട് തകർക്കുകയായിരുന്നു. അവിവാഹിതയായ ലീല വർഷങ്ങളായി ഇവിടെയാണ് താമസിച്ചിരുന്നത്. കൂലിപ്പണി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് വീട് തകർക്കപ്പെട്ടതായി കണ്ടതെന്ന് ലീല പറഞ്ഞു. പ്രദേശത്തേക്ക് വരുന്ന വഴിയിൽ വെച്ച് ജെസിബി വന്നതായും വീട് പൊളിച്ചിട്ടുണ്ടെന്ന് തോന്നുന്നതായും നാട്ടുകാർ പറഞ്ഞുവെന്നും അവർ വ്യക്തമാക്കി. തുടർന്ന് പൊലീസിനെ വിളിക്കുകയായിരുന്നു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News