ചേലക്കരയിൽ പോസ്റ്റർ കെട്ടിയതിനെച്ചൊല്ലി തർക്കവും ബ​ഹളവും

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥരെത്തി പോസ്റ്ററുകളും തോരണങ്ങളും അഴിപ്പിച്ചു

Update: 2024-11-13 06:43 GMT
Advertising

തൃശൂർ: ചേലക്കരയിൽ പോസ്റ്റർ കെട്ടിയതിനെച്ചൊല്ലി തർക്കവും ബ​ഹളവും. മുള്ളൂർക്കര മനപ്പടിയിലാണ് വാക്കേറ്റമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോ​ഗസ്ഥരെത്തി പോസ്റ്ററുകളും തോരണങ്ങളും അഴിപ്പിച്ചു.

പൊതുസ്ഥലത്ത് സ്ഥാനാർഥിയുടെ പേരും ചിഹ്നവും പ്രദർശിപ്പിച്ചതു സംബന്ധിച്ച പരാതിയിലാണ് നടപടി. മറ്റ് പ്രദേശങ്ങളിലും നടപടി തുടരുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഉദ്യോ​ഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News