ചായയിലെ മധുരത്തെ ചൊല്ലി തർക്കം; താനൂരിൽ ഹോട്ടലുടമയെ കുത്തി പരിക്കേൽപ്പിച്ചു

താനൂർ വാഴക്കത്തെരു അങ്ങാടിയിലെ ടി.എ റസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്.

Update: 2023-01-03 11:21 GMT
Advertising

മലപ്പുറം: ചായയിലെ മധുരത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഹോട്ടലുടമയെ കുത്തി പരിക്കേൽപ്പിച്ചു. താനൂർ വാഴക്കത്തെരു അങ്ങാടിയിലെ ടി.എ റസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പരിക്കേറ്റ മനാഫിനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മനാഫിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട പ്രദേശവാസിയായ സുബൈറിനെ മണിക്കൂറുകൾക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു.

കടയിലെത്തിയ സുബൈർ ചായയിലെ മധുരത്തെ ചൊല്ലി മനാഫുമായി വാക്കുതർക്കമുണ്ടായിരുന്നു. ശേഷം ഇവിടെനിന്ന് പോയ സുബൈർ കത്തിയുമായി തിരിച്ചെത്തി മനാഫിനെ ആക്രമിക്കുകയായിരുന്നു. വയറിനേറ്റ കുത്ത് ഗുരുതരമായതിനാലാണ് മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മനാഫ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമത്തിൽ പ്രതിഷേധിച്ച് താനൂർ വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News