ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും ഇനി തിയറ്ററിലിരുന്ന് സിനിമ കാണാം

ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം

Update: 2021-11-03 08:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും സിനിമ തിയറ്ററിൽ പ്രവേശനത്തിന് അനുമതി. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാനും അനുമതിയായി. 

അതേസമയം വാക്സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ജില്ല കലക്ടർമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ഝാർഖണ്ഡ്, മണിപൂർ, നാഗാലാന്‍ഡ്, മേഘാലയ,ഉത്തർപ്രദേശ് മഹാരാഷ്ട്ര അടക്കമുള്ള 11 സംസ്ഥാനങ്ങളിലെ 40 ജില്ലകളിൽ 50 ശതമാനത്തിന് താഴെയാണ് വാക്സിനേഷൻ നിരക്ക്. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ യോഗത്തിൽ സ്വീകരിക്കും.

ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് അംഗീകാരം നൽകണോ എന്നകാര്യം ചർച്ച ചെയ്യാൻ ഡബ്ള്യൂ.എച്ച്.ഒ സ്ട്രാറ്റെജിക് കമ്മിറ്റി യോഗവും ഇന്ന് ചേരും. സാങ്കേതിക വിവരങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നൽകു എന്ന ഉറച്ച നിലപാടിലാണ് ഡബ്ള്യൂ.എച്ച്.ഒ. കോവാക്സിന് അംഗീകാരം നൽകാത്തതിൽ ഇന്ത്യ ഡബ്ള്യൂ.എച്ച്.ഒയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News