പാലക്കാട് പേവിഷബാധയേറ്റ് പശുക്കൾ ചത്തു; നാട്ടുകാര്‍ ഭീതിയില്‍

പേയിളകിയ പശുക്കൾ അക്രമാസക്തരായി. രണ്ട് കയറിൽ കെട്ടിയിട്ടിരുന്നെങ്കിലും തൊഴുത്ത് മുഴുവൻ തകർത്തു

Update: 2021-09-01 03:46 GMT
പാലക്കാട് പേവിഷബാധയേറ്റ് പശുക്കൾ ചത്തു; നാട്ടുകാര്‍ ഭീതിയില്‍
AddThis Website Tools
Advertising

പാലക്കാട് മണ്ണൂരിൽ പേവിഷബാധയേറ്റ രണ്ട് പശുക്കൾ ചത്തു. പേവിഷബാധയുള്ള നായ്ക്കളുടെ കടിയേറ്റതാണ് പശുക്കൾക്ക് രോഗം വരാൻ കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.

മണ്ണൂർ വടക്കേക്കര ഓട്ടയംകാട് കാളിദാസൻ, മുളക് പറമ്പിൽ രാമസ്വാമി എന്നിവരുടെ പശുക്കൾക്കാണ് പേയിളകിയത്. പേയിളകിയ പശുക്കൾ അക്രമാസക്തരായി. രണ്ട് കയറിൽ കെട്ടിയിട്ടിരുന്നെങ്കിലും കാളിദാസന്റെ പശു തൊഴുത്ത് മുഴുവൻ തകർത്തു.

രോഗ ലക്ഷണങ്ങൾ കണ്ട രണ്ടാം ദിവസം തന്നെ പശുക്കൾ ചത്തു. പേയിളകിയ പശുക്കളുടെ പാൽ ചൂടാക്കാതെ കുടിച്ചാൽ വൈറസുകൾ മനുഷ്യ ശരീരത്തിലേക്കും എത്താൻ സാധ്യതയുണ്ട്. തെരുവുനായ ശല്യം ഈ മേഖലയിൽ അതിരൂക്ഷമാണ്. വളർത്തു മൃഗങ്ങളിൽ പോലും പേവിഷബാധ ഏറ്റതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

Web Desk

By - Web Desk

contributor

Similar News