പൊന്നാനിയില്‍ കെ.ടി ജലീലും കോഴിക്കോട്ട് എളമരം കരീമും? സി.പി.എമ്മില്‍ ലോക്സഭാ സ്ഥാനാർത്ഥി നിർണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
പത്തനംതിട്ടയിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയാണ് സി.പി.എം പ്രധാനമായും പരിഗണിക്കുന്നത്
തിരുവനന്തപുരം: സി.പി.എം ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പാലക്കാട്ട് എം. സ്വരാജും എ. വിജയരാഘവനും പത്തനംതിട്ടയിൽ തോമസ് ഐസക്കും പരിഗണനയിലുണ്ട്. പൊന്നാനിയില്‍ കെ.ടി ജലീലിന്‍റെ പേരും സാധ്യതാ പട്ടികയിലുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി നാളെയും മറ്റന്നാളും സി.പി.എം ജില്ലാ കമ്മിറ്റികള്‍ ചേരുന്നുണ്ട്. 21നു സംസ്ഥാന കമ്മിറ്റി ചേരും. ഫെബ്രുവരി 27നു സ്ഥാനാർത്ഥി പ്രഖ്യാപനവും നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
പത്തനംതിട്ടയിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയാണ് സി.പി.എം പ്രധാനമായും പരിഗണിക്കുന്നത്. ആറ്റിങ്ങലിൽ വി ജോയ് എം.എൽ.എയുടെ പേരുമാത്രമാണു പരിഗണിച്ചിട്ടുള്ളത്. ആലപ്പുഴയില്‍ എ.എം ആരിഫ് വീണ്ടും മത്സരിച്ചേക്കും.
അതേസമയം, കോഴിക്കോട്ട് എളമരം കരീമിന്‍റെ പേരിനാണു മുൻതൂക്കം. പൊന്നാനി പിടിക്കാന്‍ കെ.ടി ജലീല്‍ എം.എല്‍.എയെ ഇറക്കിയേക്കുമെന്നും സൂചനയുണ്ട്. സാധ്യത പട്ടികയിൽ എന്തായാലും ജലീലിന്‍റെ പേരുണ്ട്.
ആലത്തൂരിൽ മന്ത്രി രാധാകൃഷ്ണന്റെ പേരാണു സജീവ ചർച്ചയിലുള്ളത്. എന്നാല്‍, മത്സരിക്കാൻ താല്പര്യമില്ലെന്ന് രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ട്.
Summary: Discussions are in progress regarding the selection of candidates for the CPM Lok Sabha elections