മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതിൽ അന്തിമ തീരുമാനം ഇന്ന്

രാവിലെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി നേതാക്കളുടെ പുതിയ ചുമതലകൾ ചർച്ച ചെയ്യും

Update: 2022-04-19 01:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സി.പി.എമ്മിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. രാവിലെ ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി നേതാക്കളുടെ പുതിയ ചുമതലകൾ ചർച്ച ചെയ്യും. ഇടത് മുന്നണി കൺവീനറായി ഇ.പി ജയരാജനെ നിയമിക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാർശ, കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.

പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെയാണ് നേതാക്കളുടെ പുതിയ സംഘടന ചുമതലകളിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയിലെത്തിയത്. സി.പി.എം സംസ്ഥാന സമിതി അംഗം പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് സൂചന. ഇക്കാര്യം കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും. സംസ്ഥാന സമിതിയുടെ അംഗീകാരത്തേടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിലാണ് ശശിയുടെ നിയമനം. 1996ലെ ഇടതുമന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി.ശശി. പുത്തലത്ത് ദിനേശൻ ദേശാഭിമാനി ചീഫ് എഡിറ്ററായേക്കും. നിലവിൽ കോടിയേരി ബാലകൃഷ്ണനാണ് ദേശാഭിമാനി ചീഫ് എഡിറ്റർ.

പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവന്‍റെ പകരക്കാരനായി മുന്നണിയെ നയിക്കാന്‍ ഇ.പി ജയരാജനെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിന്നു. ഇതും സംസ്ഥാനസമിതിയിൽ റിപ്പോർട്ട് ചെയ്യും. എ.കെ ബാലന്‍റെ പേരും പരിഗണിച്ചിരുന്നെങ്കിലും സെക്രട്ടറിയേറ്റ് യോഗം ഇ.പിയെ തീരുമാനിച്ചു. പോളിറ്റ് ബ്യൂറോയില്‍ നിന്നൊഴിഞ്ഞ എസ്.രാമചന്ദ്രന്‍ പിള്ളയ്ക്ക് എ.കെ.ജി പഠന ഗേവഷണ കേന്ദ്രത്തിന്‍റേയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല നല്‍കുമെന്നാണ് സൂചന.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News