സി.പി.എം ഭരിക്കുന്ന ബാങ്കിൽ സമരമില്ല; ഷട്ടർ അടച്ചിട്ട് ജോലിചെയ്ത് ജീവനക്കാർ

കമ്പ്യൂട്ടർ സർവീസ് ചെയ്യുകയാണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം

Update: 2022-03-29 06:09 GMT
Advertising

തൃശൂ‍ർ: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിൽ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്ത് ജീവനക്കാർ. തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാർ ജോലിക്കെത്തിയത്. കമ്പ്യൂട്ടർ സർവീസ് ചെയ്യുകയാണെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം. ബാങ്കിന്‍റെ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും ജീവനക്കാര്‍ പണിമുടക്കുമായി സഹകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബാങ്കിന്‍റെ രണ്ടു ഷട്ടറുകളും താഴിട്ട് പൂട്ടിയിരുന്നു. എന്നാല്‍ അകത്ത് ജീവനക്കാരുണ്ടെന്നറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരടക്കം പ്രതിഷേധുമായെത്തിയിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇതിനു പിന്നാലെ സര്‍വര്‍ ഡൗണായതുകൊണ്ട് കമ്പ്യൂട്ടര്‍ സര്‍വീസിങ്ങാണ് നടക്കുന്നതെന്ന് ബാങ്ക് സെക്രട്ടറി വ്യക്തമാക്കിയത്. 

Full View

ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസമായ ഇന്ന് സംസ്ഥാനത്ത് പലയിടത്തും സ്ഥാപനങ്ങളും കടകളും തുറന്നത് നേരിയ സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരം ലുലു മാൾ തുറക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആറ്റിങ്ങലിൽ കടകൾ അടപ്പിച്ചു. കൊല്ലം ഹൈസ്കൂൾ ജംങ്ഷനിൽ സമര അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട സംഭവവുമുണ്ടായി. 

അതേസമയം, സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ തൊഴിലാളി സംഘടനകൾ പരസ്യ പ്രതിഷേധത്തിലേക്ക് പോവുകയാണ്. ഏകപക്ഷീയവിധിക്കെതിരെ കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് സി.ഐ.ടിയു ജനറൽ സെക്രട്ടറി എളമരം പറഞ്ഞു. പണിയെടുക്കാനുള്ള അവകാശം പോലെ പണിമുടക്കിനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News