വാളയാർ പെൺകുട്ടികളുടെ മരണം; കുട്ടികൾ പീഡനത്തിനിരയായതിൽ അമ്മയ്ക്കും പങ്കെന്ന് സിബിഐ
കൊച്ചി പ്രത്യേക സിബിഐ കോടതിയിൽ പ്രാരംഭ വാദം ആരംഭിച്ചു
Update: 2025-03-05 13:52 GMT


കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ കൊച്ചി പ്രത്യേക സിബിഐ കോടതിയിൽ വാദം ആരംഭിച്ചു. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭ വാദമാണ് ഇന്ന് ആരംഭിച്ചത്. കുട്ടികൾ പീഡനത്തിനിരയായതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ പറയുന്നത്.
കേസിന്റെ കുറ്റപത്രത്തിൽ സമർപ്പിച്ചതുപോലെ അമ്മയും മൂത്ത കുട്ടിയുടെ വളർത്തച്ഛനും രണ്ടാമത്തെ കുട്ടിയുടെ അച്ഛനുമായ വ്യക്തിയെയും കൂടി പ്രതി ചേർത്ത നടപടി അംഗീകരിക്കണമെന്നാണ് കോടതിയിൽ സിബിഐ പ്രധാനമായും ആവശ്യപ്പെട്ടത്.