മുനമ്പം വിഷയം: മുസ്‌ലിം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ വാദപ്രതിവാദം

പേഴ്‌സണൽ സ്റ്റാഫിനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി പാർട്ടി വാർത്തകൾ കൊടുക്കുന്നുവെന്ന് ഷാജി ആരോപിച്ചു.

Update: 2024-12-12 14:15 GMT
Advertising

കോഴിക്കോട്: മുനമ്പം വിഷയം വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ വാദപ്രതിവാദം. വഖഫ് ഭൂമിയാണെന്ന ഷാജിയുടെ വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണ്, പാറക്കൽ അബ്ദുല്ല, അഡ്വ. മുഹമ്മദ് ഷാ എന്നിവർ രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ അത് വഖഫ് ഭൂമിയാണെന്ന് പറയുന്നത് പ്രതികൂല ഫലമുണ്ടാക്കും എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാദം. അദ്ദേഹത്തെ പിന്തുണച്ചാണ് മറ്റു നാലുപേർ രംഗത്തെത്തിയത്.

എന്നാൽ വഖഫ് ആണെന്ന് പറഞ്ഞുകൊണ്ട് തന്നെ സമവായത്തിലേക്ക് പോണം എന്നായിരുന്നു ഷാജിയടക്കമുള്ളവരുടെ നിലപാട്. വഖഫ് ആണോ അല്ലയോ എന്നത് നിയമപരമായി തീരുമാനിക്കട്ടെ എന്ന ധാരണയിലാണ് ചർച്ച അവസാനിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയ നേതാക്കൾ ഷാജിയുടെ നിലപാടിനെ പിന്തുണച്ചു. മുനമ്പം വിഷയം പരിഹരിക്കാൻ സാദിഖലി തങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് ഷാജി പിന്തുണ അറിയിച്ചു. തന്റെ പരാമർശം തങ്ങളുടെ ശ്രമങ്ങൾക്ക് ഏതെങ്കിലും തരത്തിൽ പ്രതികൂലമായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജി പറഞ്ഞു.

പേഴ്‌സണൽ സ്റ്റാഫിനെ ഉപയോഗിച്ച് കുഞ്ഞാലിക്കുട്ടി പാർട്ടി വാർത്തകൾ കൊടുക്കുന്നുവെന്ന് ഷാജി ആരോപിച്ചു. ഇത് സംബന്ധിച്ച് ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാക്കേറ്റമുണ്ടായി. പാർട്ടി യോഗങ്ങൾ വിളിക്കാത്തതുകൊണ്ടാണ് തനിക്ക് പൊതുവേദിയിൽ മുനമ്പം വിഷയത്തിൽ പൊതുവേദിയിൽ പറയേണ്ടിവന്നതെന്നും ഷാജി വ്യക്തമാക്കി. തുടർന്ന് സാദിഖലി തങ്ങൾ ഇടപെട്ട് ചർച്ചകൾ ഉപസംഹരിക്കുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News