വാഹന കൈമാറ്റത്തെ ചൊല്ലി തർക്കം; നായരമ്പലത്ത് ഒരാൾ കുത്തേറ്റ് മരിച്ചു
നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്
Update: 2023-02-11 06:01 GMT
എറണാകുളം: എറണാകുളം നായരമ്പലത്ത് ഒരാൾ കുത്തേറ്റ് മരിച്ചു. നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം. വാഹനകൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലക്ക് കാരണം. പ്രതി അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.