ഗുണ്ടാത്തലവൻ പ്രതിയായ ലഹരിക്കേസ് അട്ടിമറിച്ചു; എസ്ഐക്ക് സ്ഥലംമാറ്റം
വിശദമായ വകുപ്പുതല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി.
Update: 2025-04-05 07:25 GMT
തിരുവനന്തപുരം: ഗുണ്ടാത്തലവൻ പ്രതിയായ ലഹരിക്കേസ് അട്ടിമറിച്ചതിൽ എസ്ഐക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം തിരുവല്ലം എസ്ഐയെയാണ് സ്ഥലം മാറ്റിയത്. വിശദമായ വകുപ്പുതല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി.
എസ്ഐക്ക് വീഴ്ച സംഭവിച്ചതായി ഡിസിപി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുണ്ടാത്തലവൻ പൊക്കം ഷാജഹാനില്‍ നിന്ന് പിടിച്ച ഹഷീഷ് ഓയില്‍ മുക്കിയെന്നായിരുന്നു ആക്ഷേപം. മഹസറിൽ ഹഷീഷ് ഓയിൽ പിടികൂടിയത് രേഖപ്പെടുത്തിയില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Updating...