ഉരുൾദുരന്തം: മരണം 226; 196 ശരീര ഭാഗങ്ങളും ലഭിച്ചു

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി ജനകീയ തിരച്ചിലിൽ നിയന്ത്രണം

Update: 2024-08-08 14:20 GMT
Earthquake: 226 killed; 196 body parts were also recovered, latest news malayalam ഉരുൾദുരന്തം: മരണം 226; 196 ശരീര ഭാഗങ്ങളും ലഭിച്ചു
AddThis Website Tools
Advertising

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ​ദുരന്തത്തിൽ കാണാതായവർക്കായി ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കൂടി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതോടെ മരിച്ചവരുടെ എണ്ണം 226 ആയി. 196 ശരീര ഭാഗങ്ങളും ലഭിച്ചു. ദുരന്തത്തിൽ കണ്ടെത്താനുള്ളവരുടെ എണ്ണം 131 ആയി കുറഞ്ഞു. പുഞ്ചിരിവട്ടം, മുണ്ടക്കൈ, സ്കൂൾ റോഡ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേരെ കാണാതായത്.

ദുരന്തത്തിൽ നിന്ന് ​രക്ഷപ്പെട്ടവരുടെ താൽക്കാലിക പുനരധിവാസത്തിനായി സർക്കാർ വകുപ്പിലെ ക്വാർട്ടേഴ്സുകളും വാടക വീടുകളും അടക്കം 100 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സൈന്യം മടങ്ങിയെങ്കിലും ജനകീയ തിരച്ചിലിൽ പോലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് എന്നിവർ തുടരുമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ക്യാമ്പിലുണ്ടായിരുന്ന 190 പേർ തിരച്ചിലിനായി ദുരന്തമുഖത്തെത്തിയാതായും മുഹമ്മദ് റിയാസ് പറഞ്ഞു.

  ജനകീയ തിരച്ചിൽ രാവിലെ 6 മുതൽ 11 മണി വരെയായി ക്രമീകരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സ്ഥലം സുരക്ഷ ക്രമീകരണത്തിന് നൽകേണ്ടതിനാലാണ് സമയ ക്രമീകരണം ഏർപ്പെടുത്തിയിത്. ശനിയാഴ്ച 11.55ന് പ്രധാനമന്ത്രി ദുരന്തമുഖത്തെത്തും. ക്യാമ്പിലുള്ളവർ കടുത്ത മാനസിക പ്രയാസത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് മാത്രം 368 പേർക്ക് കൗൺസിലിങ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പിൽ കഴിയുന്നവർക്കായി വായിക്കാൻ പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട്. ഇത് ഇവരുടെ മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News