കുർബാന തർക്കം: ക്രിസ്മസ് ദിനത്തിലും ബസിലിക്ക പള്ളി തുറക്കില്ല

എറണാകുളത്തെ സെന്‍റ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിൽ തുറക്കാൻ സമവായമായതായി സഭാനേതൃത്വം നേരത്തെ അറിയിച്ചിരുന്നു

Update: 2023-12-24 06:44 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: എറണാകുളത്തെ സെന്റ് മേരീസ് ബസിലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല. കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ട പള്ളിയാണ് സമാധാനാന്തരീഷം തിരിച്ചുവരുന്നതുവരെ തുറക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചത്. ക്രിസ്മസ് ദിനത്തിൽ തുറക്കാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നു.

സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത കുർബാന നടത്താനുള്ള തീരുമാനത്തിനു പിന്നാലെയാണ് പള്ളിയിലെ പ്രശ്‌നങ്ങൾക്കു തുടക്കം. ഇതേതുടർന്ന് ഒരു വർഷത്തോളമായി പള്ളി അടഞ്ഞുകിടക്കുകയാണ്. ക്രിസ്മസ് ദിനത്തിൽ പള്ളി തുറന്ന് ആരാധന പുനരാരംഭിക്കാൻ സമവായമായിട്ടുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു.

Full View

എന്നാൽ, ഇന്നലെ അർധരാത്രിയോടെയാണ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിൽ പുതിയ അറിയിപ്പ് പുറത്തിറക്കിയത്. സമാധാനാന്തരീക്ഷം ഉടലെടുക്കുന്നതുവരെ തദ്സ്ഥിതി തുടരുമെന്നാണ് ഇടവക അംഗങ്ങൾക്കായി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയത്.

Summary: St. Mary's Basilica Church in Ernakulam will not open on Christmas Day. The church, which was closed due to the Holy Mass row, will not reopen until the atmosphere of peace is restored, the administrator said.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News