എസ്.എഫ്.ഐയിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

എസ്എഫ്ഐയുടെ നിലവിലെ പോക്കിൽ കടുത്ത അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്

Update: 2023-06-22 01:28 GMT
Editor : Lissy P | By : Web Desk
Fake Certificate Controversy in SFI; CPM state secretariat meeting today,latest malayalam news,എസ്.എഫ്.ഐയിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ,Fake Certificate Controversy
AddThis Website Tools
Advertising

തിരുവനന്തപുരം: എസ്.എഫ്.ഐയിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം കത്തി നിൽക്കെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എഫ്ഐയിൽ അടിയന്തര തിരുത്തൽ നടപടികൾ വേണമെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

എസ്.എഫ്.ഐയുടെ നിലവിലെ പോക്കിൽ കടുത്ത അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. തിരുത്തൽ നടപടികൾ എങ്ങനെ ഒക്കെ നടപ്പാക്കാം എന്ന ചർച്ച യോഗത്തിൽ ഉണ്ടായേക്കും. നേതൃ തലത്തിലെ മാറ്റമടക്കം പരിഗണനയിൽ ഉണ്ടെങ്കിലും അത് ഉടനടി നടപ്പാക്കാൻ സാധ്യതയില്ല.

വിവിധ ഘടകങ്ങളിലെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍ററെ കുറവുണ്ടെന്നാണ് സി.പി.എം വിലയിരുത്തല്‍. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം മുടങ്ങിയത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിരിച്ചടിയായത് കൊണ്ട് പാർട്ടി നേരിട്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനാണ് തീരുമാനം.

സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന രാഷ്ട്രീയ ആരോപങ്ങള്‍ പ്രതിരോധിക്കുകയായിരിന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം സി.പി.എം ചെയ്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യത്തില്‍‌ ആകെ മാറ്റമുണ്ടായി. ഇതുവരെ ഇല്ലാത്ത തരത്തില്‍ എസ്.എഫ് .ഐ നേതൃത്വത്തിനെതിരെ ഉയ‍‍രുന്ന ആരോപണങ്ങളെ പ്രതിരോധിച്ച ശേഷമേ സ‍‍ര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News