'വീരസിംഹ റെഡ്ഡി'യുടെ പ്രദര്‍ശനത്തിനിടെ സ്ക്രീനിന് തീയിട്ട് ആരാധകര്‍

ആന്ധ്രപ്രദേശ് തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്നും 3.25 കോടിയുമാണ് ചിത്രം ആദ്യ ദിവസം നേടിയത്

Update: 2023-01-14 02:54 GMT
Fans set fire to the screen during the screening of Veerasimha Reddy

നന്ദമുരി ബാലകൃഷ്ണ

AddThis Website Tools
Advertising

ഹൈദരാബാദ്: തെലുങ്ക് ആക്ഷൻ താരം നന്ദമുരി ബാലകൃഷ്ണയുടെ പുതിയ ചിത്രം വീര സിംഹ റെഡ്ഡിയുടെ പ്രദർശനത്തിനിടെ ആരാധകർ സ്‌ക്രീനിന് തീയിട്ടു. വിശാഖപട്ടണത്തിനടുത്ത് സബ്ബാവാരത്താണ് സംഭവം. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

42 കോടിയാണ് ഓൾ ഇന്ത്യ കലക്ഷനായി ചിത്രം നേടിയത്. ആന്ധ്രപ്രദേശ് തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്നും 3.25 കോടിയുമാണ് ചിത്രം ആദ്യ ദിവസം നേടിയത്. ബാലയ്യയുടെ അഖണ്ഡ ആദ്യ ദിനം നേടിയത് 29.6 കോടിയായിരുന്നു.

ആക്ഷൻ ചിത്രമായി ഒരുക്കിയ വീര സിംഹറെഡ്ഡിയുടെ രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ശ്രുതി ഹാസനാണ് നായിക. മലയാളത്തിൽ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ്, പി. രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News